സാക്കിര്‍ ഹുസൈന്‍ എന്ന തബല മാന്ത്രികനൊപ്പം അദ്ദേഹത്തിന്റെ മുടിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം വളരെ തമാശയായി പറഞ്ഞു, എന്റെ മുടിയിഴകള്‍ കൊഴിയുന്നുണ്ട്. പക്ഷേ, എനിക്കത് മുറിക്കാന്‍ അവകാശമില്ല. കാര്യം തമാശയായാണ് പറഞ്ഞതെങ്കിലും ബ്രൂക്ക് ബോണ്ട് താജ്മഹല്‍ ചായയുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വളരെ രസകരമായി അവതരിപ്പിക്കുകയായിരുന്നു ഈ വാക്കുകളിലൂടെ.
1980കളിലാണ് ആദ്യം സാക്കിര്‍ ഹുസൈന്‍ താജ്മഹല്‍ ടീയുടെ മുഖമായി മാറുന്നത്. പരമ്പരാഗത കുര്‍ത്ത ധരിച്ച് വാഹ് താജ് എന്ന പ്രശസ്ത ടാഗ് ലൈനൊപ്പം വന്ന പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1990 കളായപ്പോഴേയ്ക്കും പരസ്യം വന്‍ ഹിറ്റായി. ഇന്ത്യക്കാര്‍ക്കിടയില്‍ സാക്കിര്‍ ഹുസൈനൊപ്പം ചായപ്പരസ്യം ക്ലിക്കായെന്ന് വേണം പറയാന്‍. തബലയുടെ മാന്ത്രിക താളം നിറഞ്ഞു നിന്ന താജ്മഹല്‍ പരസ്യങ്ങള്‍ ആളുകളുടെ മനസില്‍ ആഴത്തില്‍ പതിച്ചു.
താജ് ചായ ബ്രാന്‍ഡുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞ മറപടി ഇങ്ങനെയായിരുന്നു, എനിക്ക് 30 സെക്കന്റിനുള്ളില്‍ എന്റെ സംഗീത കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. പക്ഷേ, എന്റെ മുടിയിഴകള്‍ ചലിപ്പിക്കാന്‍ കഴിയും. ഞാന്‍ ഇപ്പോഴും അവരുടെ അംബാസഡറാണ്. എന്റെ മുടി കൊഴിഞ്ഞു പോകുന്നുണ്ടെങ്കിലും എനിക്ക് അത് മുറിക്കാന്‍ അനുവാദമില്ല. തമാശ രൂപേണയാണ് അദ്ദേഹം കമ്പനിയുമായുള്ള പരസ്യ കരാറിലെ നിബന്ധനയെക്കുറിച്ച് പറഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക