സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണം, നെഹ്‌റുവും സവര്‍ക്കറും ചരിത്രപുരുഷന്‍മാര്‍: ഉദ്ധവ് താക്കറെ

ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും വിനായക് സവര്‍ക്കറിനേയും ചുറ്റിപ്പറ്റിയുള്ള ചരിത്രപരമായ സംവാദങ്ങള്‍ക്ക് അതീതമായി ബിജെപിയും കോണ്‍ഗ്രസും നീങ്ങണമെന്നും രാജ്യത്തെ ബാധിക്കുന്ന നിര്‍ണായക വികസന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും താക്കറെ പറഞ്ഞു
ഉദ്ദവ് താക്കറെ
ഉദ്ദവ് താക്കറെ
Updated on
1 min read

മുംബൈ: വി ഡി സവര്‍ക്കറിന് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കാത്തത് ചോദ്യം ചെയ്ത് ശിവസേന(യുബിടി) നേതാവ് ഉദ്ധവ് താക്കറെ. ചൊവ്വാഴ്ച നിയമസഭയുടെ ശീതകാല സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റേയും വിനായക് സവര്‍ക്കറിനേയും ചുറ്റിപ്പറ്റിയുള്ള ചരിത്രപരമായ സംവാദങ്ങള്‍ക്ക് അതീതമായി ബിജെപിയും കോണ്‍ഗ്രസും നീങ്ങണമെന്നും രാജ്യത്തെ ബാധിക്കുന്ന നിര്‍ണായക വികസന വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും താക്കറെ പറഞ്ഞു. നെഹ്‌റുവും സവര്‍ക്കറും ചരിത്ര പുരുഷന്‍മാരാണ്. വികസനം, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, തൊഴിലില്ലായ്മ പരിഹരിക്കല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. താക്കറെ കൂട്ടിച്ചേര്‍ത്തു.

ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായപ്പോള്‍ സവര്‍ക്കറിന് ആദരവ് നല്‍കണമെന്ന് അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിരുന്നു. അദ്ദേഹം ഇന്നും മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചിട്ടില്ല. അപ്പോള്‍ സവര്‍ക്കറിനെക്കുറിച്ച് സംസാരിക്കാന്‍ ബിജെപിക്ക് അവകാശമില്ല. എന്റെ ആവശ്യം ഞാന്‍ ആവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ പരമോന്നത ബഹുമതി സവര്‍ക്കര്‍ക്ക് നല്‍ക്കണം. ഉദ്ധവ് താക്കറെ പറഞ്ഞു. മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമായ ശിവസേന അധ്യക്ഷന്‍ കൂടിയായ ഉദ്ധവ് താക്കറെയുടെ പരാമര്‍ശം കോണ്‍ഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ansiba Hassan, Lakshmi Priya
cheranallur case
Vinodini should be given a government job in future: Child Rights Commission
Supreme Court
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com