ഇവിഎം പരിശോധിക്കണം; ഹർജിയിൽ സുപ്രീം കോടതി അടുത്ത മാസം വാദം കേൾക്കും

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം തള്ളി
verification EVM
സുപ്രീം കോടതിഫയല്‍
Updated on

ന്യൂഡൽഹി: ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകൾ (ഇവിഎം) പരിശോധിക്കണമെന്നു ആവശ്യപ്പെട്ടുള്ള ഹർ​ജിയിൽ സുപ്രീം കോടതി വാദം കേൾക്കും. അടുത്ത മാസമാണ് വാദം കേൾക്കുന്നത്. ഹരിയാന മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായ കരൺ സിങ് ദലാൾ അടക്കമുള്ളവർ സമർപ്പിച്ച ഹർജിയാണ് പരി​ഗണിക്കുന്നത്.

ഹർജി തള്ളണമെന്ന തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം നിരാകരിച്ചാണ് അടുത്ത മാസം വാദം കേൾക്കാൻ തീരുമാനിച്ചത്. ജനുവരി 20നു ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക.

ഇവിഎം ഒഴിവാക്കി തെര‍ഞ്ഞെടുപ്പിനു ബാലറ്റ് പേപ്പർ ഉപയോ​ഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദത്തയും ഉൾപ്പെട്ട ബഞ്ച് നേരത്തെ തള്ളിയിരുന്നു. പ്രതിപക്ഷം ഇവിഎം വിമർശനം തുടരുന്നതിനിടെയാണ് കോടതി നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com