മാട്രിമോണിയല്‍ സൈറ്റ് വഴി ലക്ഷ്യമിട്ടത് സമ്പന്നരെ, മൂന്ന് വിവാഹം വഴി 1.25 കോടി തട്ടി; യുവതിയുടെ കബളിപ്പിക്കല്‍ തന്ത്രം ഇങ്ങനെ

പത്തുവര്‍ഷത്തിലേറെയായി നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത യുവതി പിടിയില്‍
woman was caught by the police over marriage fraud
ജയ്പൂർ പൊലീസ് പിടികൂടിയ സീമഎക്സ്
Updated on

ന്യൂഡല്‍ഹി: പത്തുവര്‍ഷത്തിലേറെയായി നിരവധി പുരുഷന്മാരെ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിന്റെ പേരില്‍ അവരില്‍ നിന്ന് 1.25 കോടി രൂപ തട്ടിയെടുത്ത യുവതി പിടിയില്‍. ഉത്തരാഖണ്ഡ് സ്വദേശിനിയായ സീമ എന്ന നിക്കി ആണ് പിടിയിലായത്.

2013 ല്‍ ആഗ്രയില്‍ നിന്നുള്ള ഒരു ബിസിനസുകാരനെയാണ് സീമ ആദ്യമായി വിവാഹം ചെയ്തത്. കുറച്ചു കാലത്തിനുശേഷം സീമ ആ ബിസിനസുകാരന്റെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ഒത്തുതീര്‍പ്പായി 75 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. 2017ല്‍ ഗുരുഗ്രാമില്‍ നിന്നുള്ള ഒരു സോഫ്റ്റ്വെയര്‍ എന്‍ജിനീയറെയാണ് സീമ പിന്നീട് വിവാഹം ചെയ്തത്. ആ യുവാവുമായി വേര്‍പിരിഞ്ഞ ശേഷം സെറ്റില്‍മെന്റിന്റെ പേരില്‍ 10 ലക്ഷം രൂപ കൈപ്പറ്റി.

മൂന്നാമതായി 2023 ല്‍ ജയ്പൂര്‍ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെയാണ് വിവാഹം കഴിച്ചത്. താമസിയാതെ 36 ലക്ഷം വിലമതിക്കുന്ന ആഭരണങ്ങളും പണവുമായി വീട്ടില്‍ നിന്ന് സീമ ഒളിച്ചോടി. കുടുംബം കേസ് കൊടുത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

തുടര്‍ന്ന് വിശദമായി അന്വേഷിച്ചപ്പോഴാണ് മുന്‍കാല തട്ടിപ്പുകള്‍ കൂടി പുറത്തുവന്നത്. സീമ തന്റെ ഇരകളെ മാട്രിമോണിയല്‍ സൈറ്റുകള്‍ വഴിയാണ് കണ്ടെത്തിയിരുന്നത് എന്ന് തിരിച്ചറിഞ്ഞു. സാധാരണയായി വിവാഹമോചിതരായ അല്ലെങ്കില്‍ ഭാര്യ നഷ്ടപ്പെട്ട പുരുഷന്മാരെയാണ് അവര്‍ ലക്ഷ്യമിട്ടിരുന്നത്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വിവാഹം കഴിച്ച് ഒത്തുതീര്‍പ്പിലൂടെ 1.25 കോടി രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com