ജബൽപുർ: ട്രെയിനിനടിയിൽ തൂങ്ങിക്കിടന്ന് 250 കിലോമീറ്ററോളം യാത്ര ചെയ്ത് യുവാവ്. പൂനെ-ധനാപൂർ എക്‌സ്‌പ്രസിൽ ഇറ്റാർസിയിൽ നിന്ന് ജബൽപൂരിലേക്കാണ് ഇയാൾ യാത്ര ചെയ്തത്. ഡിസംബർ 24 നാണ് സംഭവം.
ട്രെയിന്‍ അവസാന സ്റ്റോപ്പായ ജബല്‍പുര്‍ അതിര്‍ത്തിയോട് അടുക്കുമ്പോഴാണ് എസ്4 കോച്ചിനടിയില്‍ തൂങ്ങിക്കിടന്ന യുവാവ് ട്രാക്ക് നിരീക്ഷിക്കുന്ന ജീവനക്കാരുടെ കണ്ണിൽപ്പെട്ടത്.
ഉടൻ തന്നെ റെയിൽവെ ജീവനക്കാർ വയർലെസ് കമ്മ്യൂണിക്കേഷൻ വഴി ലോക്കോ പൈലറ്റിനെ അറിയിക്കുകയും ട്രെയിൻ നിർത്തുകയും ചെയ്തു. പിന്നീട് ഇയാളെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. റെയിൽവെ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ടിക്കറ്റിന് പണമില്ലാത്തതിനാലാണ് ഈ രീതിയിൽ യാത്ര ചെയ്തതെന്നാണ് യുവാവ് മറുപടി നൽകിയത്. ഇയാൾ മാനസിക പ്രശ്നമുള്ള ആളാണെന്നാണ് സൂചന. സംഭവത്തിന്റെ വിഡിയോ സോഷ്യൽമീഡിയിയൽ പ്രചരിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക