മന്‍മോഹന്‍ സിങ്ങിന് സ്മാരകം; ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തെയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Memorial for Manmohan Singh; Central government says land will be provided after forming trust
മന്‍മോഹന്‍ സിങ്ങിന് ആദരാഞ്ജലി അര്‍പ്പിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ
Updated on

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനായി സ്ഥലം നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്മാരകത്തിന് സ്ഥലം നല്‍കുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇക്കാര്യം മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തെയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോള്‍ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടില്‍ മന്‍മോഹന്‍ സിങിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ തീരുമാനിച്ചത്. നേരത്തെ സ്മാരകമുയര്‍ത്താന്‍ കഴിയുന്ന സ്ഥലത്ത് മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നടത്തണം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ഡോ.മന്‍മോഹന്‍സിങ് രാജ്യത്തിനു നല്‍കിയ സേവനം പരിഗണിച്ച് ഇക്കാര്യം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നല്‍കിയിരുന്നു.

മന്ത്രി സഭായോഗത്തിന് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും മന്‍മോഹന്‍ സിങ്ങിന്റെ കുടുംബത്തെയും സ്മാരകത്തിനായി സര്‍ക്കാര്‍ സ്ഥലം അനുവദിക്കുമെന്ന് അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. മന്‍മോഹന്‍ സിങ്ങിന്റെ ശവസംസ്‌കാരത്തിനും സ്മാരകത്തിനും സ്ഥലം കണ്ടെത്താത്തത് രാജ്യത്തെ ആദ്യത്തെ സിഖ് പ്രധാനമന്ത്രിയെ മനഃപൂര്‍വ്വം അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് ആരോപണത്തിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com