ബെംഗലൂരു: പുതുവത്സരാഘോഷ വേളയില്‍ ബെംഗലൂരു നഗരത്തില്‍ പൊതു സ്ഥലങ്ങളില്‍ മുഖം മൂടുന്ന തരത്തില്‍ മാസ്‌ക് ധരിക്കരുതെന്നും വിസില്‍ മുഴക്കരുതെന്നും നിര്‍ദേശിച്ച് പൊലീസ്. തിരക്കുള്ള സ്ഥലങ്ങളില്‍ ആളുകളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് മാസ്‌ക് ധരിക്കരുതെന്ന് പൊലീസ് നിര്‍ദേശിച്ചിരിക്കുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള ആഘോഷത്തിനായി നഗരം ഒരുങ്ങുമ്പോള്‍ സര്‍ക്കാരും പൊലീസും സുരക്ഷാ നടപടികള്‍ വിപുലീകരിച്ചിട്ടുണ്ട്. എംജി റോഡില്‍ 2000ത്തിലധികം പൊലീസുകാരെ വിന്യസിക്കും.
ബ്രിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ്, ഇന്ദിരാനഗര്‍, എച്ച്എസ്ആര്‍ ലേ ഔട്ട്, കോറമംഗല എന്നിവിടങ്ങളില്‍ പ്രത്യേക ലൈറ്റിങ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കോറമംഗലയില്‍ 1000ത്തിലധികം പൊലീസുകാരെ വിന്യസിച്ചുകൊണ്ട് സുരക്ഷ വര്‍ധിപ്പിച്ചു. നഗരത്തിലെ സിസിടിവികളെല്ലാം സജ്ജമാണ്. സെന്‍സിറ്റീവ് സ്ഥലങ്ങളിലെല്ലാം 150 ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാ ഫ്‌ളൈ ഓവറുകളും അടച്ചിരിക്കും. എംജി റോഡില്‍ നിന്നുള്ള മെട്രോ, ബസ് സര്‍വീസുകള്‍ പുലര്‍ച്ചെ 2 മണിവരെ പ്രവര്‍ത്തിക്കും.
സ്ത്രീകളെ ശല്യം ചെയ്യുന്ന വ്യക്തികള്‍ക്ക് 500 രൂപ പിഴ ചുമത്തും അത്തരം കുറ്റവാളികളെ പൊലീസിന് കൈമാറുമെന്നും ബംഗലൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ മെട്രോ കോച്ചുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക