
അഹമ്മദാബാദ്: ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണുണ്ടായ അപകടത്തിനു പിന്നാലെ ഗുജറാത്തിലെ രാജ്‌കോട്ട് വിമാനത്താവളത്തിലും അപകടം. വിമാനത്താവളത്തിന്റെ മുന്നില്‍ നിര്‍മിച്ച മേല്‍ക്കൂരയാണ് കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നു വീണത്. യാത്രക്കാരെ വാഹനങ്ങളില്‍ എത്തിക്കുകയും തിരികെ കൊണ്ടുപോവുകയും ചെയ്യുന്ന പിക്ക്അപ് ഏരിയയിലാണ് അപകടം ഉണ്ടായത്.
ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ സമാനസംഭവമാണിത്. മധ്യപ്രദേശിലെ ജബല്‍പൂരിലും വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നിരുന്നു. ജബല്‍പൂരില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്‍ എത്തിയ കാറിന് മേലാണ് മേല്‍ക്കൂര പതിച്ചതെങ്കിലും കാറിലുണ്ടായവര്‍ പുറത്തിറങ്ങിയതിന് ശേഷമായിരുന്നു സംഭവമെന്നതുകൊണ്ട് അത്യാഹിതമൊന്നും സംഭവിച്ചില്ല
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതേസമയം, ഗുജറാത്തിന്റെ പലമേഖലകളിലും ശക്തമായ മഴയാണ് തുടരുന്നത്. ശക്തമായ മഴ കണകക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക