
ന്യൂഡല്‍ഹി: റദ്ദാക്കിയ യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെയാണ് പരീക്ഷകള്‍ നടക്കുക. സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ ജൂലായ് 25 മുതല്‍ 27 വരെയും നടക്കും. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം പരീക്ഷകള്‍ മാറ്റിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പുതുക്കിയ തീയ്യതികള്‍ പ്രഖ്യാപിച്ചത്.
ചോദ്യപേപ്പറുകള്‍ ചോര്‍ന്നതില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് സിബിഐ വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഇന്നലെ ബിഹാറില്‍ നിന്നും രണ്ട് അധ്യാപകരെ കൂടി അറസ്റ്റ് ചെയ്തു. ബീഹാറിലെ ഒയാസിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.എഹ്സാന്‍ ഉല്‍ ഹഖ്, വൈസ് പ്രിന്‍സിപ്പല്‍ ഇംതിയാസ് ആലം എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പിടിയിലായവര്‍ എന്‍ടിഎയുടെ സിറ്റി കോര്‍ഡിനേറ്റര്‍മാരാണ്. രാത്രിയോടുകൂടി അറസ്റ്റ് ചെയ്ത ഇവരെ പട്‌നയിലേക്ക് എത്തിച്ചു. ഇന്ന് കോടതിയില്‍ ഹാജരാക്കും. നീറ്റ് ക്രമക്കേടില്‍ വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക