മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ഥി ബിജെപി എംഎല്‍എയായ പരാഗ് ഷാ. ഘാട്കോപര്‍ ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പരാഗിന്റെ ആസ്തി മൂല്യം 3383.06 കോടിരൂപയുടെതാണെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം.
കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ പരാഗിന്റെ ആസ്തിയിലുണ്ടായ വര്‍ധന 575 ശതമാനമാണ്. 2019 തെരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 550.62 കോടിരൂപയുടെ ആസ്തിയാണ് പരാഗ് കാണിച്ചിരുന്നത്. പണമായി തന്റെയും ഭാര്യ മാനസിയുടെയും കൈവശം യഥാക്രമം 1.81 കോടിരൂപയും 1.30 കോടിരൂപയുമാണ് ഉള്ളത്.
എണ്ണായിരത്തോളം സ്ഥാനാര്‍ഥികളാണ് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറായ പരാഗിന് സ്വന്തം പേരില്‍ വാഹനമില്ല. പരാഗിന് 43.29 കോടിരൂപയുടെയും ബാധ്യതയും മാനസിക്ക് 10.85 കോടിയുടെ ബാധ്യതയുമാണുള്ളത്.
മാന്‍ ഇന്‍ഫ്രാ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിന്റെ സ്ഥാപകനാണ്. 2017 ഫെബ്രുവരിയില്‍ ഛട്‌കൊപാര്‍ ഈസ്റ്റില്‍ നിന്ന് ബിജെപി മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. 2019ലെ ആദ്യനിയമസഭാ തെരഞ്ഞെടുപ്പില്‍ 53,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ഘാട്കോപര്‍ ബിജെപിക്ക് നിര്‍ണായക ശക്തിയുള്ള മണ്ഡലമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക