ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയില്‍ ശനിയാഴ്ച മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. തെക്കന്‍ കശ്മീരിലെ ഷാംഗസ്-ലാര്‍നൂ മേഖലയിലെ ഹല്‍ക്കന്‍ ഗാലിക്ക് സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ സ്വദേശിയും മറ്റൊരാള്‍ വിദേശയിയുമാണ്. കൊല്ലപ്പെട്ട ഭീകരരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതിനിടെ, ശ്രീനഗറിലെ ഖന്യാര്‍ മേഖലയിലും ഭീകരരുമായി സുരക്ഷാസേനയുടെ ഏറ്റുമുട്ടല്‍ തുടരുന്നു. ഇതുവരെ, ഇരുവശത്തും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക