ലഖ്നൗ: വ്യോമസേനയുടെ മിഗ് 29 യുദ്ധവിമാനം തകർന്നുവീണു. ഉത്തർപ്രദേശിലെ ആഗ്രയിലാണ് വിമാനം തകർന്നുവീണത്. തകർന്നുവീഴും മുൻപെ പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നു. നിലത്തുവീണ വിമാനത്തിനു തീ പിടിച്ചു
സോവിയറ്റ് റഷ്യയിൽ നിർമിച്ച മിഗ്–29 വിമാനങ്ങൾ 1987ലാണ് ഇന്ത്യൻ സേനയുടെ ഭാഗമായത്. ആധുനികവൽക്കരിച്ച മിഗ്–29 യുപിജി വിമാനമാണ് അപകടത്തിൽപ്പെട്ടത് എന്നാണു റിപ്പോർട്ട്. ആള്‍ താമസമില്ലാത്തടിത്ത് വീണതുകൊണ്ട് വന്‍ അപകടം ഒഴിവായി. പഞ്ചാബിലെ ആദംപൂര്‍ വ്യോമതാവളത്തില്‍ നിന്നാണ് യുദ്ധവിമാനം പറന്നുപൊങ്ങിയത്. വ്യോമസേനയുടെ സൈനിക അഭ്യാസത്തിന്റെ ഭാഗമായിട്ടായിരുന്നു പറക്കല്‍.
സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. അപകട കാരണമെന്തെന്നു വ്യക്തമല്ല. വ്യോമസേനയുടെ പ്രതികരണം ഉടനുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക