അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. മുംബൈ-അഹമ്മബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പാലമാണ് തകർന്നത്. അവശിഷ്ടങ്ങള്‍ക്കടിയില്‍ നിരവധി തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആനന്ദ് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അപകടം നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് സ്ഥിരീകരിച്ചു. ക്രെയിനുകളും എസ്കവേറ്ററുകളും ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അപകടത്തിൽപ്പെട്ട ഒരാളെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക