ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. ബന്ദിപ്പോര ജില്ലയിലെ ചൂന്ത്പത്രി വനമേഖലയില്‍ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തതോടെ തിരിച്ചും ആക്രമണം നടന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഭീകരനാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ജമ്മു കശ്മീര്‍ പൊലീസ്, സൈന്യത്തിന്റെ 22 രാഷ്ട്രീയ റൈഫിള്‍സ് (ആര്‍ആര്‍), സിആര്‍പിഎഫിന്റെ 92 ബറ്റാലിയന്‍ എന്നിവയുടെ സംയുക്ത ഓപ്പറേഷനല്‍ സോപോറിൽ നിന്ന് ഭീകരരുടെ കൂട്ടാളിയെ സുരക്ഷസേന പിടികൂടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക