ഷിംല: നാട്ടുകാര്‍ക്കിടയില്‍ കൂടിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം തടയാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്, ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമ പഞ്ചായത്ത്. നേരത്തേ പുകയിലയും മദ്യവും ഉപയോഗിക്കുന്നവരെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു, ഹാമിര്‍പുര്‍ ജില്ലയിലെ ലാംബ്ലു പഞ്ചായത്ത്.
വിവാഹ വീട്ടില്‍ മദ്യവും മറ്റ് ലഹരി വസ്തുക്കളും നല്‍കാത്ത കുടുംബങ്ങളെ ആദരിക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം. ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് യോഗമാണ് ഇങ്ങനെയൊരു ശ്രമം നടത്തിനോക്കാന്‍ തീരുമാനിച്ചത്.
ലാംബ്ലു ഗ്രാമ പഞ്ചായത്തിനെ ലഹരിമുക്തമാക്കാനുള്ള ക്യാംപയിന്‍ നടക്കുന്നുണ്ടെന്നും ഈ ശ്രമത്തില്‍ തങ്ങളെ സഹായിച്ചതിന് സ്ത്രീകളോട് നന്ദിയുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രധാന്‍ കര്‍ത്താര്‍ സിങ് ചൗഹാന്‍ അറിയിച്ചു.
ഈ പഞ്ചായത്തിലെ ഒട്ടുമിക്ക കുടുംബാംഗങ്ങളും വിവാഹചടങ്ങുകളില്‍ പുകയില ഉല്‍പ്പന്നങ്ങളും ലഹരി വസ്തുക്കളും ഉപയോഗിക്കുന്നത് പൂര്‍ണമായും നിര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മരങ്ങള്‍ മുറിക്കുന്നതും വിലയിടുന്നതുമെല്ലാം പഞ്ചായത്തിന്റെ അനുമതിയോടെ മാത്രമേ നടത്താവൂ എന്ന നിര്‍ദേശം ഗ്രാമ പഞ്ചായത്ത് യോഗത്തില്‍ ഐകകണ്‌ഠേന പാസാക്കി. വാടകക്ക് താമസിക്കുന്ന ആളുകളെ നിരീക്ഷിക്കാനും ലഹരി ഉപയോഗം തടയാനും യോഗത്തില്‍ തീരുമാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക