supreme court
സുപ്രീംകോടതി ഫയല്‍

`ബുള്‍ഡോസറുമായെത്തി ഒറ്റ രാത്രി കൊണ്ട് ഇടിച്ചു നിരത്തുകയാണോ?'; വീട് തകര്‍ത്തതില്‍ 25 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി

ബുള്‍ഡോസറുമായി ഒറ്റ രാത്രി കൊണ്ട് വീട് പൊളിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
Published on

ന്യൂഡല്‍ഹി: റോഡ് വീതികൂട്ടുന്നതിനായി വീട് തകര്‍ത്തതിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി. ഉത്തര്‍പ്രദേശിലെ അധികാരികളുടെ സമീപനത്തെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

യുപിയിലെ മഹാരാജ്ഗഞ്ച് ജില്ലയില്‍ അനധികൃതമായി നിര്‍മാണങ്ങള്‍ പൊളിക്കുന്നതില്‍ അന്വേഷണം നടത്തണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ്മാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് യുപി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

2019ല്‍ റോഡ് വീതി കൂട്ടല്‍ പദ്ധതിക്ക് വേണ്ടി പൊളിക്കല്‍ പ്രക്രിയയില്‍ വാദം കേട്ട ബെഞ്ച് ബുള്‍ഡോസറുമായി ഒറ്റ രാത്രി കൊണ്ട് വീട് പൊളിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com