ന്യൂഡല്‍ഹി: നടന്‍ സല്‍മാന്‍ ഖാന് പിന്നാലെ ബോളിവുഡ് താരം ഷാരുഖ് ഖാനും വധഭീഷണി. സംഭവത്തില്‍ കേസെടുത്ത മുംബൈ ബാന്ദ്ര പൊലീസ് അന്വേഷണം ആരംഭിച്ചു.
ഛത്തീസ്ഗഡില്‍ നിന്നാണ് വധഭീഷണി മുഴക്കി കൊണ്ടുള്ള കോള്‍ വന്നത്. കോള്‍ എവിടെ നിന്നാണ് എന്ന് തിരിച്ചറിഞ്ഞ പൊലീസ് റായ്പൂരിലേക്ക് തിരിച്ചു. ഫൈസാന്‍ ഖാന്‍ എന്നയാളുടെ ഫോണ്‍ ഉപയോഗിച്ചാണ് ഭീഷണിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് റായ്പൂര്‍ പൊലീസിനെ അറിയിക്കുകയും അന്വേഷണത്തില്‍ പങ്കാളിയാക്കുകയും ചെയ്തിട്ടുണ്ട്. മോചനദ്രവ്യമായി 50 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ഷാരുഖ് ഖാനെ ഉപദ്രവിക്കുമെന്ന് വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷാരുഖ് ഖാന് വധഭീഷണി നേരിട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ Y+ ലെവലിലേക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സല്‍മാന്‍ ഖാന് ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്നും വീണ്ടും ഭീഷണി ഉണ്ടായത്. ഒന്നെങ്കില്‍ ക്ഷേത്രം സന്ദര്‍ശിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ അഞ്ചു കോടി രൂപ മോചനദ്രവ്യമായി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു വധഭീഷണി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക