ഹൈദരാബാദ്: ലോറിചക്രത്തിനടിയില്‍ മുടി കുടുങ്ങി മരണത്തെ മുഖംമുഖം കണ്ട യുവതിക്ക് രക്ഷകനായി കേന്ദ്രമന്ത്രി. തെലങ്കാനയിലെ ഹുസുരാബാദിന് സമീപം സിങ്കാപൂരിലാണ് സംഭവം. കല്ലേട ഗ്രാമത്തിലെ ദിവ്യശ്രീ എന്ന സ്ത്രീയാണ് ലോറിക്കടിയില്‍ കുടുങ്ങിയത്.
യുവതിയുടെ നിലവിളി കേട്ടാണ് ഡ്രൈവര്‍ ലോറി നിര്‍ത്തിയത്. ആ സമയത്താണ് മുളഗുവിലേക്ക് പോവുകയായിരുന്ന കേന്ദ്രമന്ത്രി ബന്ധി സഞ്ജയ് അവിടെയെത്തിയത്. കാര്‍ നിര്‍ത്തി ഉടന്‍ ലോറിക്കരികിലേക്ക് പാഞ്ഞെത്തിയ കേന്ദ്രമന്ത്രി തലമുടി ലോറി ചക്രത്തില്‍പ്പെട്ട് ലോറിക്കടിയില്‍പ്പെട്ട യുവതിയെയാണ് കണ്ടത് . യുവതിയുടെ മുറിവുകളില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു.
ഉടന്‍ തന്നെ ലോറിയില്‍ കുടുങ്ങിയ യുവതിയുടെ തലമുടി മുറിച്ചു മാറ്റാന്‍ കേന്ദ്രമന്ത്രി നിര്‍ദേശിച്ചു. നാട്ടുകാര്‍ യുവതിയുടെ മുടി മുറിച്ച് ലോറിയുടെ അടിയില്‍ നിന്നും പുറത്തെത്തിച്ചു. തുടര്‍ന്ന് കരിംനഗറിലെ ലൈഫ് ലൈന്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ദിവ്യശ്രീയുടെ ചികില്‍സാ ചെലവ് താന്‍ നേരിട്ട് വഹിക്കുമെന്ന് ആശുപത്രി അധികൃതര്‍ക്ക് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക