പവാര്‍ ശക്തികേന്ദ്രത്തില്‍ അജിത് പവാര്‍ തന്നെ; ബാരാമതിയില്‍ വന്‍ ലീഡ്

സഹോദര പുത്രനും എന്‍സിപി ശരദ് പവാര്‍ പക്ഷ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാറിനെക്കാള്‍ അജിത് പവാര്‍ ബഹുദൂരം മുന്നിലാണ്.
Ajit Pawar leads NCP (SP)'s Yugendra Pawar
അജിത് പവാര്‍പിടിഐ
Published on
Updated on

മുംബൈ: പവാര്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമായ ബാരാമതിയില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വിജയം ഉറപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. സഹോദര പുത്രനും എന്‍സിപി ശരദ് പവാര്‍ പക്ഷ സ്ഥാനാര്‍ഥി യുഗേന്ദ്ര പവാറിനെക്കാള്‍ അജിത് പവാര്‍ ബഹുദൂരം മുന്നിലാണ്.

ഒന്‍പത് റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ അജിത് പവാറിന്‍റെ ലീഡ് 43619 ആയി ഉയര്‍ന്നു. യുഗേന്ദ്ര പവാറിന് ലഭിച്ചത് 38436 വോട്ടുകളാണ്. ഇരുപത് റൗണ്ട് വോട്ടാണ് ആകെ എണ്ണാനുള്ളത്.

കഴിഞ്ഞ വര്‍ഷം ജൂലായില്‍ അജിത് പവാര്‍ എന്‍ഡിഎയില്‍ ചേര്‍ന്നതോടെയാണ് എന്‍സിപി പിളര്‍ന്നത്. പിളര്‍പ്പിന് ശേഷമുള്ള ആദ്യ മത്സരമായതിനാല്‍ അജിത്തിന് ഈ പോരാട്ടം നിര്‍ണായകമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുമാണ് ഏറ്റുമുട്ടിയത്. ഒന്നര ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സുപ്രിയ വിജയിക്കുകയും ചെയ്തിരുന്നു.

ബാരാമതിയില്‍ നിന്നുള്ള സിറ്റിങ് എംഎല്‍എയാണ് അജിത് പവാര്‍. 1991 മുതല്‍ ഈ മണ്ഡലത്തില്‍ വിജയം അജിത് പവാറിനൊപ്പമാണ്. 1967 മുതല്‍ 1990 വരെ ശരദ് പവാറായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com