മഹാരാഷ്ട്രയില്‍ ബിജെപി സഖ്യത്തിന് മേല്‍ക്കൈ; ഝാര്‍ഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്
maharashtra
ദേവേന്ദ്ര ഫഡ്നാവിസ് പിടിഐ
Published on
Updated on

മുംബൈ: വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ മഹാരാഷ്ട്രയില്‍ ബിജെപി സഖ്യം മുന്നിലാണ്. മഹാരാഷ്ട്രയില്‍ 288 സീറ്റില്‍ 140 സീറ്റുകളില്‍ ബിജെപി സഖ്യം ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യം 117 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. മറ്റുള്ളവര്‍ 12 സീറ്റിലും ലീഡ് ചെയ്യുന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ ലീഡ് ചെയ്യുന്നു. അതേസമയം കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പട്ടോളെ ആദ്യ റൗണ്ടില്‍ പിന്നിലായിരുന്നു. മഹാരാഷ്ട്രയില്‍ ബിജെപിയെ തകര്‍ത്ത് അധികാരം പിടിക്കാനായി മികച്ച പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ്- ശിവസേന (ഉദ്ധവ് താക്കറെ), എന്‍സിപി (ശരദ് പവാര്‍) എന്നിവരടങ്ങിയ മഹാ വികാസ് അഘാഡി നടത്തിയിരുന്നത്.

അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഝാര്‍ഖണ്ഡില്‍ ബിജെപി സഖ്യവും ഇന്ത്യ മുന്നണിയും തമ്മില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്. ജെഎംഎം-കോണ്‍ഗ്രസ് എന്നിവയടങ്ങിയ ഇന്ത്യ മുന്നണി 37 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി സഖ്യം 36 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു. നാലിടത്ത് മറ്റുള്ളവരും മുന്നിലാണ്. ഝാര്‍ഖണ്ഡില്‍ ആകെയുള്ള 81 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com