മുംബൈ: ഇന്നുമുതല്‍ വെസ്‌റ്റേണ്‍ റെയില്‍വേ മുംബൈ സബേര്‍ബന്‍ സര്‍വീസില്‍ 13 പുതിയ എസി ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചു. പതിമൂന്ന് ട്രെയിന്‍ കൂടി വരുന്നതോടെ പ്രവൃത്തിദിവസങ്ങളില്‍ എസി സര്‍വീസുകളുടെ എണ്ണം 109ആയും വാരാന്ത്യങ്ങളില്‍ 65യും വര്‍ധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ദൈനംദിന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് നടപടി.
എസി കോച്ചിനായുള്ള യാത്രക്കാരുടെ വര്‍ധിച്ചുവരുന്ന ആവശ്യത്തെ തുടര്‍ന്നാണ് ചില നോണ്‍ എസി ട്രെയിനുകള്‍ക്ക് പകരം പുതിയ സര്‍വീസുകള്‍ ആരംഭിച്ചതെന്ന് വെസ്‌റ്റേണ്‍ റെയില്‍വേ പബ്ലിക് റിലേഷന്‍ ഓഫീസര്‍ വിനീത് അഭിഷേക് പറഞ്ഞു. പുതിയ പതിമൂന്ന് സര്‍വീസുകള്‍ എല്ലാദിനവും സര്‍വീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് 12.34നാണ് ആദ്യ ലോക്കല്‍ എസി സബേര്‍ബന്‍ സര്‍വീസ് ആരംഭിച്ചത്. 13 സര്‍വീസുകളില്‍ ആറെണ്ണം ചര്‍ച്ച് ഗേറ്റിലേക്കും ഏഴെണ്ണം വിരാറിലേക്കുമാണ്. പ്രതിദിനം ഏകദേശം 1.24 ലക്ഷം പേര്‍ എസിയില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരാണെന്നാണ് വെസ്റ്റേണ്‍ റെയില്‍വേ കണക്ക് കൂട്ടുന്നത്. പ്രതിദിനം 31 ലക്ഷം പേരാണ് സബേര്‍ബന്‍ ട്രെയിനിനെ ആശ്രയിക്കുന്നത്. എസി കോച്ച് ആക്കിയതോടെ ഗണ്യമായ വരുമാനവര്‍ധനവും റെയില്‍വേ ലക്ഷ്യമിടുന്നു
ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ ട്രെയിന്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നാണിത്. വെസ്റ്റേണ്‍, സെന്‍ട്രല്‍, ഹാര്‍ബര്‍ എന്നീ മൂന്ന് ലൈനുകളായി വിഭജിക്കപ്പെട്ട്, 390 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന സംവിധാനമാണ് മുംബൈയിലെ സബേര്‍ബന്‍ റെയില്‍ സംവിധാനം. തിരക്കേറിയ സമയങ്ങളില്‍ പോലും കൃത്യസമയത്ത് യാത്രക്കാരെ ലക്ഷ്യസ്ഥലത്തെത്തിക്കുന്നതില്‍ സബേര്‍ബന്‍ ട്രെയിനുകള്‍ക്ക് വലിയ പങ്കുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക