
മംഗളൂരു: പ്രമുഖ വ്യവസായി മുംതാസ് അലിയുടെ മരണത്തില്‍ മലയാളി ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആയിഷ റഹ്മത്ത്, ഭര്‍ത്താവ് ഷോയിബ്, ഇവരുടെ ഡ്രൈവര്‍ സിറാജ് എന്നിവരെ ദക്ഷിണ കന്നഡയിലെ ബണ്ട്വാളിലെ മെല്‍ക്കറിലുള്ള ഒളിത്താവളത്തില്‍ നിന്നാണ് കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ആറുപേര്‍ക്കെതിരെയാണ് കവൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റഹ്മത്തിന്റെയും ഷുഹൈബിന്റെയും ഭീഷണി മൂലമാണ് മുംതാസ് അലി ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം.
മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ഹണിട്രാപ്പെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. സ്വകാര്യ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതായുള്ള പരാതിയും ലഭിച്ചിരുന്നു. മുംതാസ് അലിയെ ആറംഗസംഘം ഭീഷണിപ്പെടുത്തിയിരുന്നതായും ഇവര്‍ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു.
മംഗളൂരു നോര്‍ത്ത് മുന്‍ എംഎല്‍എ മൊഹ്യുദ്ദീന്‍ ബാവയുടെ സഹോദരന്‍ കൂടിയാണ് മുംതാസ് അലി. ഒക്ടോബര്‍ ഏഴിനാണ് മുംതാസ് അലിയുടെ മൃതദേഹം കുളൂര്‍ പാലത്തിന് സമീപം പുഴയില്‍ നിന്ന് കണ്ടെടുത്തത്. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തിയത്. ഡിസിപി സിദ്ധാര്‍ത്ഥ് ഗോയല്‍, ദിനേഷ് കുമാര്‍, മംഗളൂരു നോര്‍ത്ത് സബ്-ഡിവിഷണല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ശ്രീകാന്തും അന്വേഷണത്തില്‍ പങ്കാളികളായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക