യുപിയില്‍ ബിജെപി നേതാവിന്റെ മകന് പാകിസ്ഥാന്‍കാരിയുമായി 'വിവാഹം'; ചടങ്ങ് നടന്നത് ഓണ്‍ലൈനിലൂടെ

ഉത്തര്‍പ്രദേശില്‍ അതിര്‍ത്തി കടന്ന് വേറിട്ട കല്യാണം. യുപിയില്‍ ബിജെപി നേതാവിന്റെ മകന്‍ പാകിസ്ഥാന്‍ പെണ്‍കുട്ടിയെ ഓണ്‍ലൈനിലൂടെ വിവാഹം ചെയ്തു
BJP Corporator's Son Marries Pakistan Woman In Online
യുപിയില്‍ ബിജെപി നേതാവിന്റെ മകന് പാകിസ്ഥാന്‍കാരിയുമായി 'വിവാഹം'പ്രതീകാത്മക ചിത്രം
Published on
Updated on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അതിര്‍ത്തി കടന്ന് വേറിട്ട കല്യാണം. യുപിയില്‍ ബിജെപി നേതാവിന്റെ മകന്‍ പാകിസ്ഥാന്‍ പെണ്‍കുട്ടിയെ ഓണ്‍ലൈനിലൂടെ വിവാഹം ചെയ്തു. ബിജെപി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ തഹ്സീന്‍ ഷാഹിദ് തന്റെ മൂത്തമകന്‍ മുഹമ്മദ് അബ്ബാസ് ഹൈദറിന്റെയും ലാഹോര്‍ നിവാസിയായ ആന്‍ഡ്‌ലീപ് സഹ്റയുടെയും വിവാഹമാണ് നടത്തി കൊടുത്തത്. രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കാരണം അപേക്ഷിച്ചിരുന്നുവെങ്കിലും വരന് വിസ ലഭിച്ചില്ല.

വധുവിന്റെ അമ്മ റാണ യാസ്മിന്‍ സെയ്ദിയെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഓണ്‍ലൈനില്‍ വിവാഹം നടത്താന്‍ തഹ്സീന്‍ ഷാഹിദ് തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഓണ്‍ലൈന്‍ വഴി വിവാഹം നടത്തിയത്. ഷാഹിദ് വിവാഹ ഘോഷയാത്ര നടത്തി ഗംഭീരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഓണ്‍ലൈന്‍ വിവാഹത്തില്‍ ലാഹോറില്‍ നിന്ന് വധുവിന്റെ കുടുംബം പങ്കെടുക്കുകയായിരുന്നു.

ഷിയാ മത നേതാവ് മൗലാന മഹ്ഫൂസുല്‍ ഹസന്‍ ഖാന്‍ ഇസ്ലാമില്‍ 'നിക്കാഹിന്' സ്ത്രീയുടെ സമ്മതം അനിവാര്യമാണെന്ന് അറിയിച്ചു. വധു കല്യാണത്തിന് സമ്മതം അറിയിച്ചതോടെയാണ് വിവാഹം നടന്നത്. ഇരുഭാഗത്തും നിന്നും മൗലാനമാര്‍ പങ്കെടുത്ത് ചടങ്ങിന് നേതൃത്വം നല്‍കി. തന്റെ ഭാര്യക്ക് ഇന്ത്യന്‍ വിസ ബുദ്ധിമുട്ടില്ലാതെ ലഭിക്കുമെന്ന് ഹൈദര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com