ബംഗളൂരു: സുഖ ചികിത്സയ്ക്കായി ബ്രിട്ടീഷ് രാജാവ് ചാള്‍സും പത്‌നി കാമിലയും ബംഗളൂരുവില്‍. നാല് ദിവസത്തെ ചികിത്സയ്ക്ക് ഒക്ടോബര്‍ 26ന് എത്തിയ ഇരുവരും ഇന്ന് രാത്രി മടങ്ങും. വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് ആന്റ് വെല്‍സ് സെന്ററില്‍ സുഖചികിത്സയ്ക്കായാണ് ചാള്‍സും പത്‌നിയും എത്തിയത്.
ഒക്ടോബര്‍ 21 മുതല്‍ 26 വരെ നടന്ന 2024ലെ കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം സമോവയില്‍ നിന്ന് നേരിട്ട് ബംഗളൂരുവിലെത്തുകയായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ബംഗളൂരുവിലേയ്ക്കുള്ള യാത്രയെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സൗഖ്യ വെല്‍നസ് സെന്ററിന് കനത്തസുരക്ഷയാണ് ഒരുക്കിയിരുന്നത്. രാവിലെ യോഗയും ഉച്ച ഭക്ഷണത്തിന് മുമ്പ് ചികിത്സയും രാത്രി ധ്യാനവുമുണ്ടായിരുന്നു. ആയുര്‍വേദം, ഹോമിയോപ്പതി, യോഗ, പ്രകൃതി ചികിത്സ എന്നിവയാണ് ഇവിടെയുള്ള ചികിത്സകള്‍. അതിനുപുറമെ റിഫ്‌ലെക്‌സോളജി, അക്യുപ്രഷര്‍, അക്യുപങ്ചര്‍, ഡയ്റ്ററ്റിക്‌സ് തുടങ്ങി 30ലധികം സപ്ലിമെന്ററി തെറാപ്പികളും ഇവിടെയുണ്ട്. ചാള്‍സ് രാജാവ് നേരത്തെ ഒമ്പത് തവണ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. മൂന്ന് തവണ ദീപാവലി ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക