ന്യൂഡല്‍ഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഭീകരവാദിയെന്ന് വിളിച്ച് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവനീത് സിങ് ബിട്ടു. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ സിഖുകാരെക്കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രതികരണം.
'രാഹുല്‍ ഇന്ത്യക്കാരനല്ലെന്നും രാജ്യത്തെ ഒന്നാം നമ്പര്‍ ഭീകരവാദിയാണെന്നും രാജ്യദ്രോഹികള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നും' രവനീത് സിങ് ബിട്ടു ആരോപിച്ചു. രാഹുല്‍ കൂടുതല്‍ സമയവും ഇന്ത്യക്ക് പുറത്താണെന്നും വിദേശത്ത് സുഹൃത്തുക്കളുണ്ടെന്നും ബിജെപി മന്ത്രി ആരോപിച്ചു.
രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് രാഹുലെന്നും രാഹുലിനെ പിടികൂടുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിക്കണമെന്നും ബിട്ടു പരിഹസിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'നേരത്തെ, അവര്‍ മുസ്ലീങ്ങളെ ഉപയോഗിക്കാന്‍ ശ്രമിച്ചു, പക്ഷേ അത് നടന്നില്ല, ഇപ്പോള്‍ അവര്‍ സിഖുകാരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു. രാഹുല്‍ ഗാന്ധിക്ക് മുമ്പ് പിടികിട്ടാപുള്ളികളാണ് ഇത്തരം പ്രസ്താവനകള്‍ നടത്തിയിരുന്നത്.ഭീകരവാദികളാണ് രാഹുലിന്റെ പരാമര്‍ശത്തെ അഭിനന്ദിക്കുന്നത്. അദ്ദേഹം രാജ്യത്തെ ഒന്നാം നമ്പര്‍ തീവ്രവാദിയാണ്, എന്റെ അഭിപ്രായത്തില്‍, രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവിനെ പിടികൂടുന്നതില്‍ പ്രതിഫലം നല്‍കണമെങ്കില്‍ അത് രാഹുല്‍ ഗാന്ധിയാണ്,'' രവനീത് സിങ് ബിട്ടു പറഞ്ഞു.
മൂന്ന് ദിവസത്തെ യു.എസ് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി രാജ്യത്ത് വര്‍ധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക