മുംബൈ: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് പ്രതിപക്ഷത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ തന്നെ സമീപിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാതിരുന്ന ഗഡ്കരി, ആ ഓഫര്‍ അന്ന് തന്നെ നിരസിച്ചതായും വെളിപ്പെടുത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശനിയാഴ്ച നാഗ്പൂരില്‍ ഒരു ജേര്‍ണലിസം അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ഗഡ്കരിയുടെ വെളിപ്പെടുത്തല്‍. ''ഞാന്‍ ഒരു പ്രത്യയശാസ്ത്രം പിന്തുടരുന്ന ആളാണെന്ന് ഞാന്‍ നേതാവിനോട് പറഞ്ഞു. സ്വപ്നത്തില്‍ പോലും ഞാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ തന്ന പാര്‍ട്ടിയാണ് എന്റേത്. ഒരു ഓഫറിനും എന്നെ വശീകരിക്കാന്‍ കഴിയില്ല.'- ഗഡ്കരി പറഞ്ഞു.
'ഞാന്‍ ഒരു സംഭവം ഓര്‍ക്കുന്നു. ഞാന്‍ ആരുടെയും പേര് പറയുന്നില്ല. നിങ്ങള്‍ പ്രധാനമന്ത്രിയാകാന്‍ പോകുകയാണെങ്കില്‍ ഞങ്ങള്‍ നിങ്ങളെ പിന്തുണയ്ക്കുമെന്ന് ആ വ്യക്തി പറഞ്ഞു. എന്നാല്‍, നിങ്ങള്‍ എന്തിന് എന്നെ പിന്തുണയ്ക്കണമെന്ന് ഞാന്‍ ചോദിച്ചു, എന്തിനാണ് ഞാന്‍ നിങ്ങളുടെ പിന്തുണ സ്വീകരിക്കേണ്ടതെന്നും ഞാന്‍ ചോദിച്ചു. പ്രധാനമന്ത്രിയാകുക എന്നത് എന്റെ ജീവിതത്തിലെ ലക്ഷ്യമല്ല. ഞാന്‍ എന്റെ സംഘടനയോട് വിശ്വസ്തത പുലര്‍ത്തുന്നു. ഞാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ പോകുന്നില്ല'- ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക