ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്;കനത്ത സുരക്ഷ; ജനവിധി തേടി 219 സ്ഥാനാര്‍ത്ഥികള്‍

10 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്
jammu kashmir assembly election
ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്പിടിഐ
Published on
Updated on

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുന്നു. ഏഴു ജില്ലകളിലായി 24 നിയമസഭ മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 10 വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കശ്മീരിലെ അനന്ത്‌നാഗ്, പുല്‍വാമ, കുല്‍ഗാം, ഷോപ്പിയാന്‍ ജില്ലകളും ജമ്മുവിലെ രരംബാന്‍, കിഷ്ത്വാര്‍, ഡോഡ എന്നീ ജില്ലകളിലായി, 24 മണ്ഡലങ്ങളാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. 24 മണ്ഡലങ്ങളിൽ 8 എണ്ണം ജമ്മുവിലും 16 എണ്ണം കശ്മീരിലുമാണ്. 219 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്.

jammu kashmir assembly election
ഒരു ലഡ്ഡുവിന് 1.87 കോടി രൂപ! ലേലം ഗണപതി പൂജാ ആഘോഷ വേളയില്‍

ഇന്നു നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 23.37 ലക്ഷം പേരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി, ബിജെപി, കോണ്‍ഗ്രസ് പാര്‍ട്ടികളെല്ലാം മത്സരരംഗത്തുണ്ട്. ജനങ്ങള്‍ക്ക് നിര്‍ഭയമായി വോട്ടു ചെയ്യാന്‍ അവസരമൊരുക്കുക ലക്ഷ്യമിട്ട്, ജമ്മു കശ്മീര്‍ പൊലീസിന് പുറമേ കേന്ദ്രസേനയേയും വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com