14 മണിക്കൂര്‍ പിന്നിട്ടു, പ്രാര്‍ഥനയോടെ നാട്; കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരിയെ രക്ഷിക്കാന്‍ ഊര്‍ജ്ജിത ശ്രമം- വിഡിയോ

രാജസ്ഥാനില്‍ കളിക്കുന്നതിനിടെ രണ്ടുവയസുകാരി കുഴല്‍ക്കിണറില്‍ വീണു
Two-Year-Old Girl Trapped in Borewell in Rajasthan, Rescue Operation Underway
കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനംഎഎൻഐ
Published on
Updated on

ജയ്പൂര്‍: രാജസ്ഥാനില്‍ കളിക്കുന്നതിനിടെ രണ്ടുവയസുകാരി കുഴല്‍ക്കിണറില്‍ വീണു. 35 അടി താഴ്ചയില്‍ കുടുങ്ങി കിടക്കുന്ന കുട്ടിയെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം തുടരുകയാണ്.

ദൗസ ജില്ലയിലെ ബാന്‍ഡികുയി മേഖലയില്‍ ഇന്നലെ വൈകീട്ട് അഞ്ചുമണിക്കാണ് സംഭവം. ദൗസ ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍, എസ്പി രഞ്ജിത ശര്‍മ്മ, ജലവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍, പ്രാദേശിക ഭരണകൂടം എന്നിവരുടെ മേല്‍നോട്ടത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എസ്ഡിആര്‍എഫിന്റെയും എന്‍ഡിആര്‍എഫിന്റെയും സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുട്ടിയുടെ ചലനവും അവസ്ഥയും കാമറകളിലൂടെ അറിയാന്‍ ശ്രമിക്കുന്നതായും കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ പരീക്ഷിച്ചുവരുന്നതായും ദൗസ എസ്പി രഞ്ജിത് ശര്‍മ്മ പറഞ്ഞു. കുട്ടിയെ എത്രയും വേഗം രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുട്ടിക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ മെഡിക്കല്‍ സംഘവും എത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ ദേവേന്ദ്ര കുമാര്‍ പറഞ്ഞു.

കുഴല്‍ക്കിണറില്‍ വീണിട്ട് മണിക്കൂറുകള്‍ പിന്നിട്ട പശ്ചാത്തലത്തില്‍ കുട്ടിക്ക് ഭക്ഷണം നല്‍കാനും ശ്രമിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതരുടെ വിശദീകരണം.

Two-Year-Old Girl Trapped in Borewell in Rajasthan, Rescue Operation Underway
അഭിമാനമായി മോഹനസിങ്; തേജസ് പറപ്പിക്കാന്‍ അനുമതി ലഭിച്ച ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com