ന്യൂയോര്‍ക്ക്: പ്രവാസികളാണ് രാജ്യത്തിന്റെ മുഖമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. പ്രവാസികള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ്. അതുകൊണ്ടാണ് അവരെ 'രാഷ്ട്രദൂതര്‍' എന്ന് വിളിക്കുന്നതെന്നും മോദി പറഞ്ഞു.
ലോകത്തെ സംബന്ധിച്ചിടത്തോളം എഐ എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ്. എന്നാല്‍ തനിക്കത് അമേരിക്കയുടേയും ഇന്ത്യയുടേയും ഒത്തൊരുമ കൂടിയാണ്. ഇതാണ് ലോകത്തിന്റെ പുതിയ എഐ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
''നിങ്ങളുടെ സ്‌നേഹമാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം. നിങ്ങള്‍ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ പാലം പണിതു. നിങ്ങളുടെ കഴിവുകളും അര്‍പ്പണബോധവും സമാനതകളില്ലാത്തതാണ്. നിങ്ങളെ ഏഴു കടലുകളാല്‍ വേര്‍പെടുത്തിയാലും, ഇന്ത്യയില്‍നിന്ന് നിങ്ങളെ അകറ്റാനാകില്ല. നമ്മള്‍ എവിടെ പോയാലും എല്ലാവരെയും കുടുംബമായി കണ്ട് ആശ്ലേഷിക്കും. വൈവിധ്യത്തെ മനസ്സിലാക്കുകയും അതില്‍ ജീവിക്കുകയും ചെയ്യുന്നത് നമ്മുടെ രക്തത്തിലുള്ളതാണ്. വിവിധ ഭാഷകളാല്‍ സമ്പന്നമായ ഒരു രാജ്യത്ത് നിന്നാണ് നമ്മള്‍ വരുന്നത്, ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും മതങ്ങളുടെയും ഭവനമാണ് ഭാരതമെന്നും'' മോദി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക