ബംഗാളില്‍ ഇഡി സംഘത്തിനു നേരെ വീണ്ടും ആക്രമണം, കല്ലേറ്; റേഷന്‍ അഴിമതിയില്‍ തൃണമൂല്‍ നേതാവ് അറസ്റ്റില്‍

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ള തൃണമൂല്‍ നേതാവാണ് ആധ്യ.  
ശങ്കര്‍ ആധ്യയെ അറസ്റ്റ് ചെയ്യുമ്പോള്‍/ ഫോട്ടോ: എഎന്‍ഐ
ശങ്കര്‍ ആധ്യയെ അറസ്റ്റ് ചെയ്യുമ്പോള്‍/ ഫോട്ടോ: എഎന്‍ഐ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റേഷന്‍ കുംഭകോണവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബോംഗാവ് മുനിസിപ്പാലിറ്റിയുടെ മുന്‍ ചെയര്‍മാനുമായ ശങ്കര്‍ ആധ്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിന്നുള്ള തൃണമൂല്‍ നേതാവാണ് ആധ്യ.  ബോംഗാവോണിലെ സിമുല്‍ത്തോളയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 17 മണിക്കൂര്‍ നീണ്ട റെയ്ഡിന് ശേഷമാണ് അറസ്റ്റ്.

അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന സമയത്ത് പാര്‍ട്ടി അനുയായികള്‍ സ്ഥലത്ത് സംഘര്‍ഷം ഉണ്ടാക്കി. അന്വേഷണ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിന് വേണ്ടി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ലാത്തിച്ചാര്‍ജ് നടത്തി. ചോദ്യം ചെയ്യലില്‍ ശങ്കര്‍ ആധ്യ ഇഡിക്ക് തൃപ്തികരമല്ലാത്ത മറുപടിയാണ് നല്‍കുന്നതെന്നാണ് വിവരം. പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ കയ്യേറ്റത്തില്‍ മൂന്ന് ഇഡി ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്. ഇവരുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, പഴ്‌സുകള്‍ എന്നിവയും ജനക്കൂട്ടം തട്ടിയെടുത്തു. 

അഴിമതിയെത്തുടര്‍ന്ന് ഈ അടുത്ത് അറസ്റ്റിലായ മന്ത്രി ജ്യോതിപ്രിയോ മല്ലിക്കിന്റെ അടുത്തയാളാണ് ആധ്യ. ആധ്യയുടെ ഭാര്യയുടെ വീട്ടിലും ഐസ്‌ക്രീം ഫാക്ടറിയിലും മറ്റ് ബിസിനസ് പങ്കാളികളുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തി. 8ലക്ഷം രൂപയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. സാള്‍ട്ട് ലേക്കിലെ ഇഡി ഓഫീസില്‍ എത്തിച്ച ആധ്യയെ കോടതിയില്‍ ഹാജരാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com