കാല്‍നടയായി 7200 കിലോമീറ്റര്‍; ശ്രീരാമന് സ്വര്‍ണപാദുകവുമായി 64കാരന്‍

ശ്രീരാമന്‍ അയോധ്യയില്‍ നിന്ന് രാമേശ്വരത്തേക്ക് പോയ വഴിയിലൂടെയായിരുന്നു തന്റെ സഞ്ചാരമെന്നും ഈ മാസം പതിനഞ്ചിന് അയോധ്യയിലെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ രാമക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുളള ഭക്തന്റെ സ്വര്‍ണപാദുകം
അയോധ്യ രാമക്ഷേത്രത്തില്‍ സമര്‍പ്പിക്കാനുളള ഭക്തന്റെ സ്വര്‍ണപാദുകം


ഹൈദരബാദ്:   ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് മുന്നോടിയായാണ് ഹൈദരബാദില്‍ നിന്ന് അയോധ്യയിലേക്കുള്ള 7,200 കിലോ മീറ്റര്‍ പദയാത്ര ശ്രീനിവാസ് ശാസ്ത്രി ആരംഭിച്ചത്. സ്വര്‍ണപാദുകം ശ്രീരാമന് സമര്‍പ്പിക്കുകയാണ്  ലക്ഷ്യം. വനവാസകാലത്ത് ശ്രീരാമന്‍ സഞ്ചരിച്ചെന്നു വിശ്വസിക്കപ്പെടുന്ന അയോധ്യ- രാമേശ്വരം പാതയിലൂടെ സഞ്ചരിക്കുന്ന ഇദ്ദേഹം ജനുവരി പതിനഞ്ചിന് അയോധ്യയിലെത്തും.

എട്ട് കിലോഗ്രാം വെളളിയില്‍ നിര്‍മ്മിച്ച സ്വര്‍ണം പൂശിയ പാദുകമാണ് ശ്രീരാമന് സമര്‍പ്പിക്കുന്നതെന്ന് ശ്രീനിവാസ് ശാസ്ത്രി പറഞ്ഞു. ശ്രീരാമന്‍ അയോധ്യയില്‍ നിന്ന് രാമേശ്വരത്തേക്ക് പോയ വഴിയിലൂടെയായിരുന്നു തന്റെ സഞ്ചാരമെന്നും ഈ മാസം പതിനഞ്ചിന് അയോധ്യയിലെത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അയോധ്യയിലെത്തിയ ശേഷം തൊട്ടടുത്ത ദിവസം സ്വര്‍ണപാദുകം മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറും. പ്രതിഷ്ഠാചടങ്ങിന് മുന്‍പായി അയോധ്യസന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതെന്നും അദ്ദേഹം പറഞ്ഞു. 

ജൂലൈ 20നു തുടങ്ങിയ കാല്‍നടയാത്ര ഒഡീഷയിലെ പുരി, മഹാരാഷ്ട്രയിലെ ത്രിംബക്, ഗുജറാത്തിലെ ദ്വാരക എന്നീ പ്രധാന സ്ഥലങ്ങള്‍ പിന്നിട്ടാണ് അയോധ്യയിലെത്തുന്നത്. സിനിമകളില്‍ സൗണ്ട് എന്‍ജിനീയറായ ശ്രീനിവാസ് ശിഷ്ടകാലം അയോധ്യയില്‍ താമസിക്കാനാണ് ആലോചിക്കുന്നത്. കര്‍സേവകന്‍ ആയിരുന്ന പിതാവിന്റെ അഭിലാഷം പൂര്‍ത്തീകരിക്കാന്‍ കൂടിയാണു സ്വര്‍ണപാദുകം തലയിലേറ്റിയുള്ള ശ്രീനിവാസിന്റെ യാത്ര.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com