പ്രതിഷ്ഠ നടത്താന്‍ മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമന്‍; ദൈവിക സ്വപ്‌നത്തിന്റെ പൂര്‍ത്തികരണമെന്ന് എല്‍കെ അഡ്വാനി

രഥയാത്ര ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താനൊരു സാരഥി മാത്രമാണെന്ന് തനിക്ക് മനസിലായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി/പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി/പിടിഐ

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിഷ്ഠ നടത്തുന്നതിനെ പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അഡ്വാനി. മോദി ഇന്ത്യക്കാരുടെയെല്ലാം പ്രതിനിധിയാണെന്നും ചടങ്ങിനായി മോദിയെ തെരഞ്ഞെടുത്തത് ശ്രീരാമനാണെന്നും എല്‍കെ അഡ്വാനി പറഞ്ഞു. 

പ്രായവും ആരോഗ്യവും കണക്കിലെടുത്ത് പ്രതിഷ്ഠാദിന ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു ദൈവിക സ്വപ്നത്തിന്റെ പൂര്‍ത്തീകരണമാണെന്ന് അഡ്വാനി പറഞ്ഞു.  രഥയാത്ര ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ താനൊരു സാരഥി മാത്രമാണെന്ന് തനിക്ക് മനസിലായി. യാത്രയുടെ പ്രധാന ദൂതന്‍ രഥം തന്നെയായിരുന്നു, കാരണം അതിന് ആരാധനയ്ക്കുള്ള യോഗ്യതയുണ്ടായിരുന്നു. ക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ പവിത്രമായ ഉദ്ദേശ്യം നിറവേറ്റാന്‍ അത് ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലേക്കാണ് പോയതെന്നും അഡ്വാനി പറഞ്ഞു. 

ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ അഡ്വാനി പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും വിഎച്ച്പി ക്ഷണിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് എല്‍കെ അഡ്വാനിയും 89 കാരനായ മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് അന്നത്തെ ക്ഷേത്ര ട്രസ്റ്റ് അറിയിക്കുകയായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹം പങ്കെടുക്കുമെന്ന വാര്‍ത്ത പുറത്തുവന്നതോടെ അഡ്വാനിക്ക് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കുമെന്ന് വിഎച്ച്പിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ അറിയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com