ഏഴ് വര്‍ഷം മുന്‍പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ആറ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെ വിമാനത്തില്‍  29 സൈനികര്‍ ഉണ്ടായിരുന്നു. 
AN -32 വിമാനം
AN -32 വിമാനം

ചെന്നൈ: ഏഴ് വര്‍ഷം മുന്‍പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 2016-ല്‍ ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേക്ക് പോയ എഎന്‍ 32 എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ചെന്നൈ തീരത്ത് നിന്നും 310 കിലോമീറ്റര്‍ അകലെ  നിന്നും കണ്ടെത്തിയിരിക്കുന്നത്. ആറ് ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെ വിമാനത്തില്‍  29 സൈനികര്‍ ഉണ്ടായിരുന്നു. 

2016 ജൂലൈ 22ന് രാവിലെ എട്ടരയോടെയാണ് വിമാനം ചെന്നൈ താംബരം എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നും പറന്നുയര്‍ന്നത്. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ വച്ച് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയും റഡാറില്‍ നിന്നും അപ്രത്യക്ഷമാവുകയുമായിരുന്നു. 

രാജ്യം അതുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ രക്ഷാദൗത്യം അന്ന് സേനാവിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2016 സെപ്റ്റംബര്‍ 15-ന് വിമാനത്തിലെ 29 പേര്‍ മരിച്ചതായി കണക്കാക്കുയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യോമസേന അവരുടെ കുടുംബാംഗങ്ങളെ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com