ആംബുലന്‍സ് റോഡിലെ കുഴിയില്‍ വീണു; 'മരിച്ചയാള്‍'ക്ക് ജീവന്‍ തിരിച്ചുകിട്ടി; അത്ഭുതപ്പെട്ട് ബന്ധുക്കള്‍

വീട്ടില്‍ ചിതയൊരുക്കുകയും സംസ്‌കാരചടങ്ങിനായി ബന്ധുക്കളും മറ്റും എത്തുകയും ചെയ്തിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡിഗഡ്: റോഡുകളിലെ കുഴികളില്‍പ്പെട്ടുണ്ടാകുന്ന അപകടം പലപ്പോഴും മരണത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ ഹരിയാനയിലെ എണ്‍പതുകാരന് വാഹനം കുഴിയില്‍ വീണതോടെ തിരിച്ചുകിട്ടിയത് ജീവനാണെന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. ആശുപത്രിയില്‍ വച്ച് മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനെ തുടര്‍ന്ന് ദര്‍ശന്‍ സിങ്ങിന്റെ മൃതദേഹം ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വീട്ടില്‍ ചിതയൊരുക്കുകയും സംസ്‌കാരചടങ്ങിനായി ബന്ധുക്കളും മറ്റും എത്തുകയും ചെയ്തിരുന്നു. വീട്ടിലേക്ക് പോകുന്നതിനിടെ ആംബുലന്‍സ് റോഡിലെ ഗട്ടര്‍ വീണു. 

ആ സമയത്താണ് മരിച്ചയാളുടെ കൈയും കാലുകളും ഹൃദയവും മിടിക്കുന്നത് ആംബുലന്‍സിലുണ്ടായിരുന്ന കൊച്ചുമകന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇക്കാര്യം ആംബുലന്‍സ് ഡ്രൈവറെ അറിയിക്കുകയും അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും ചെയ്തപ്പോള്‍ ഇയാള്‍ക്ക് ജീവനുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇയാള്‍ ഇപ്പോള്‍ കര്‍ണാലിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം ഈ സംഭവത്തെ അത്ഭുതമായി കണ്ട ബന്ധുക്കള്‍ അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്.

കുറച്ച് ദിവസങ്ങളായി ദര്‍ശന്‍ സിങ്ങിന് സുഖമില്ലായിരുന്നുവെന്ന് ഇയാളുടെ കൊച്ചുമക്കളിലൊരാളായ ബല്‍വാന്‍ സിംഗ് പറഞ്ഞു. മുത്തച്ഛന്‍ നാല് ദിവസമായി വെന്റിലേറ്ററിലാണെന്നും വ്യാഴാഴ്ച രാവിലെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിക്കുകയുമായിരുന്നുവെന്ന് ബല്‍വാന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ 9 മണിയോടെ പട്യാലയിലുള്ള സഹോദരനാണ് മുത്തച്ഛന്റെ മരണമറിയിച്ചത്. അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിനായി മൃതദേഹം ആംബുലന്‍സില്‍ നിസിംഗിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംസ്‌കാര ചടങ്ങി പങ്കെടുക്കാന്‍ ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നുവെന്ന് ബല്‍വാന്‍ പറഞ്ഞു. ദര്‍ശന്‍ സിങ് ബ്രാര്‍ നിലവില്‍ കര്‍ണാലിലെ എന്‍ പി റാവല്‍ ആശുപത്രിയിലാണുള്ളതെന്ന് കുടുംബം അറിയിച്ചു.

രോഗി മരിച്ചുവെന്ന് പറയാനാകില്ലെന്ന് റാവല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍ നേത്രപാല്‍ പറഞ്ഞു. അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വസിക്കുന്നുണ്ടായിരുന്നു. കൂടാതെ രക്തസമ്മര്‍ദ്ദവും നാഡിമിടിപ്പും ഉണ്ടായിരുന്നു. ആദ്യം ചികിത്സ നടത്തിയ ആശുപതിയില്‍ എന്താണ് സംഭവിച്ചതെന്ന് ഞങ്ങള്‍ക്കറിയില്ലെന്ന് നേത്രപാല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com