വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു

തൊണ്ടയില്‍ അര്‍ബുദ ബാധിതനായ അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു
മുനവർ റാണ/ എഎൻഐ
മുനവർ റാണ/ എഎൻഐ
Updated on: 
1 min read

ന്യൂഡല്‍ഹി: വിഖ്യാത ഉര്‍ദു കവി മുനവര്‍ റാണ അന്തരിച്ചു. 71 വയസ്സായിരുന്നു. തൊണ്ടയില്‍ അര്‍ബുദ ബാധിതനായ അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 

സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മുനവര്‍ റാണയ്ക്ക് ഭാര്യയും രണ്ട് പെണ്‍മക്കളും ഒരു മകനുമുണ്ട്. 

മുനവര്‍ റാണയുടെ ഏറ്റവും പ്രശസ്തമായ 'മാ' എന്ന കവിത, ഉറുദു സാഹിത്യ ലോകത്തെ പ്രമുഖ കവിതകളിലൊന്നായി പരിഗണിക്കപ്പെടുന്നു. 2014 ല്‍ ഷഹ്ദാബ എന്ന കവിതയ്ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER