
ബംഗളൂരു: കര്‍ണാടകയില്‍ തിങ്കളാഴ്ച മുതല്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ വില്‍പന നികുതി മൂന്ന് ശതമാനം കൂട്ടിയതോടെ കര്‍ണാടകയില്‍ ഒരു ലിറ്റര്‍ ഡീസലിന് രണ്ടുരൂപ വര്‍ധിച്ചു. ഇതോടെ ഡീസല്‍ വില ലിറ്ററിന് 88.99 പൈസയായി. അതേസമയം പെട്രോള്‍ വിലയില്‍ വര്‍ധനവില്ല.
ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ഗതാഗത നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്, കഴിഞ്ഞ ജൂണിലാണ് അവസാനമായി കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധനവ് ഉണ്ടായത്. അന്ന് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയും വര്‍ധിപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക