Jaguar Fighter Jet Crashes In Gujarat: ഗുജറാത്തില്‍ യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

ഒപ്പമുണ്ടായിരുന്ന സഹ പൈലറ്റിന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. താഴെവീണ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു.
Jaguar Fighter Jet Crashes In Gujarat
ഗുജറാത്തില്‍ യുദ്ധവിമാനം തകര്‍ന്നുവീണു
Updated on

ഗാന്ധിനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റ് മരിച്ചു. ഒപ്പമുണ്ടായിരുന്ന സഹ പൈലറ്റിന് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. താഴെവീണ വിമാനം പൂര്‍ണമായി കത്തിയമര്‍ന്നു.

സംഭവത്തിന് ശേഷം പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി. അപകടത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. രാത്രി 9.50 ഓടെയാണ് അപകടം ഉണ്ടായത്. വയലിലാണ് വിമാനം തകര്‍ന്ന് വീണത്. അതുകൊണ്ടുതന്നെ പ്രദേശവാസികള്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com