
ചെന്നൈ: കമ്യൂണിസ്റ്റ് ആചാര്യന്‍ കാള്‍ മാര്‍ക്‌സുമായി സംസാരിക്കുകയെന്നതും സെല്‍ഫിയെടുക്കുന്നതും ഒരു ആസാധാരണമായ അവസരമാണ്. ഇതിനുള്ള അവസരമായി മാറി സിപിഎമ്മിന്റെ മധുരയിലെ 24ാംമത് പാര്‍ട്ടി കോണ്‍ഗ്രസ് വേദി. സമ്മേളനത്തിന്റെ പ്രധാനവേദിയുടെ മുന്നില്‍ സ്ഥാപിച്ച മാര്‍ക്‌സിന്റെ പ്രതിമക്ക് സമീപം ഇരുന്നാണ് നേതാക്കളും പൊതുജനങ്ങളും സെല്‍ഫിയെടുക്കുന്നത്. ഇതോടെ സമ്മേളനവേദിയില്‍ വന്‍ തരംഗമായി മാറി മാര്‍ക്‌സിന്റെ ഇരിക്കുന്ന പ്രതിമ.
കാള്‍ മാര്‍ക്‌സിന്റെ പ്രതിമക്ക് സമീപം നിന്ന് സെല്‍ഫിയെടുക്കാനും സംസാരിക്കാനും തൊട്ടുനോക്കാനുമായി പ്രതിനിധികളും പൊതുജനങ്ങളും കൂടിയതോടെ അത് നീണ്ട ക്യൂവായി മാറി. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെ നിരവധി പ്രതിനിധികള്‍ സെല്‍ഫിയെടുത്തും , തൊട്ടുനോക്കിയുമൊക്കെയാണ് തങ്ങളുടെ ആചാര്യനോടുള്ള ഇഷ്ടം പ്രകടമാക്കിയത്.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പടെയുള്ള നേതാക്കാള്‍ മാക്‌സിനൊപ്പം ഇരിക്കുന്ന ചിത്രം പകര്‍ത്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭ്യര്‍ഥന മാനിച്ച് മാര്‍ക്‌സിനോട് ഡി രാജ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക