
ചെന്നൈ: തമിഴ്‌നാടിനെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പാസാക്കിയ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല. 2021 ലും 2022 ലും സംസ്ഥാന നിയമസഭ രണ്ടുതവണ പാസാക്കിയതും പിന്നീട് കേന്ദ്ര സർക്കാരിന്റെ പരിഗണനയിലിരിക്കുന്നതുമായ ബിൽ നിരസിച്ചതായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയെ അറിയിച്ചു
നീറ്റ് (നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്) നിര്‍ത്തലാക്കുന്നതിനുള്ള പോരാട്ടം സംസ്ഥാനം തുടരുമെന്നും ഏപ്രില്‍ 9ന് സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫെഡറലിസത്തിന്റെ ഇരുണ്ട അധ്യായം എന്നാണ് രാഷ്ട്രപതിയുടെ തീരുമാനത്തെ സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. തമിഴ്‌നാട് ജനങ്ങളുടെ താല്‍പ്പര്യത്തെ കേന്ദ്രം അവഗണിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിശദീകരണങ്ങള്‍ നല്‍കിയിട്ടും ബില്‍ തള്ളിയതായി സ്റ്റാലിന്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക