Waqf Act: വഖഫ് നിയമത്തിനെതിരെ ഹർജികളുടെ പ്രളയം; തടസ്സഹർജിയുമായി കേന്ദ്രം; 15 ന് പരി​ഗണിച്ചേക്കും

വഖഫ് ഭേദ​ഗതി നിയമം പ്രാബല്യത്തിലാക്കിക്കൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു
supreme court
സുപ്രീംകോടതിഫയല്‍
Updated on

ന്യൂഡൽഹി: വഖഫ് ഭേദ​ഗതി നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ ഹർജികളുടെ പ്രളയം. ഇതുവരെ 15 ഓളം പരാതികളാണ് സുപ്രീംകോടതിക്ക് ലഭിച്ചിട്ടുള്ളത്. ഹർജികൾ ഏപ്രിൽ 15 ന് സുപ്രീംകോടതി പരി​ഗണിച്ചേക്കും.

വഖഫ് നിയമഭേദ​ഗതിക്കെതിരെ മുസ്ലിം ലീ​ഗ്, ആർജെഡി, ഡിഎംകെ, മുസ്‍ലിം വ്യക്തി നിയമ ബോർഡ്, ജംഇയ്യത്തുൽ ഉലമ ഹിന്ദ്, സമസ്ത തുടങ്ങിയവ സുപ്രിംകോടതിയെ സമീപിച്ചത്. നിയമം സ്‌റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.

തങ്ങളുടെ വാദം കേൾക്കാതെ ഹർജിയിൽ തീരുമാനമെടുക്കരുതെന്നാണ് തടസ്സഹർജിയിൽ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. അതിനിടെ വഖഫ് ഭേദ​ഗതി നിയമം പ്രാബല്യത്തിലാക്കിക്കൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു.

പാര്‍ലമെന്റിന്റെ ഇരു സഭകളും പാസ്സാക്കിയ വഖഫ് ഭേദഗതി നിയമത്തിന് അംഗീകാരം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഒപ്പുവെച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ വോട്ടെടുപ്പിലൂടെയാണ് ലോക്‌സഭയും രാജ്യസഭയും വഖഫ് ഭേദഗതി നിയമം പാസ്സാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com