
ലഖ്‌നൗ: പ്രായപൂര്‍ത്തിയായ അവിവാഹിതരായ മാതാപിതാക്കള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ അര്‍ഹതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. ബന്ധുക്കളുടെ ഭീഷണിയെത്തുടര്‍ന്ന് സുരക്ഷിതത്വം വേണമെന്ന് ആവശ്യപ്പെട്ട് ലിവ് ഇന്‍ പങ്കാളികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് ശേഖര്‍ ബി സഫറും ജസ്റ്റിസ് വിപിന്‍ ചന്ദ്ര ദീക്ഷിതും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.
2018 മുതല്‍ ഒരുമിച്ച് താമസിക്കുന്ന ദമ്പതികള്‍ വ്യത്യസ്ത മതവിഭാഗത്തിലുള്ളവരാണ്. ഇവരുടെ കുട്ടിക്ക് നിലവില്‍ ഒരു വര്‍ഷവും നാല് മാസവും പ്രായവുമുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേരിലാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഭര്‍ത്താവിന്റെ മരണശേഷം യുവതി കുട്ടിയുടെ പിതാവിനൊപ്പം താമസിക്കാന്‍ തുടങ്ങി. തുടര്‍ന്ന് മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാരില്‍ നിന്ന് ഇവര്‍ക്ക് ഭീഷണി നേരിടേണ്ടി വന്നു. പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് യുവാവും യുവതിയും വാദിച്ചു. പരാതി നല്‍കുന്നതിനായി പൊലീസ് സ്റ്റേഷനിലെത്തുമ്പോള്‍ തങ്ങളെ അപമാനിച്ച് തിരിച്ചയയ്ക്കുകയാണെന്നുമായിരുന്നു ഇവരുടെ ആരോപണം. കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉറപ്പാക്കണമെന്ന് കോടതി സാംബാല്‍ പൊലീസ് സൂപ്രണ്ടിനോട് നിര്‍ദേശിച്ചു.
നിയമപ്രകാരം കുട്ടിക്കും മാതാപിതാക്കള്‍ക്കും എന്തെങ്കിലും തരത്തിലുള്ള സുരക്ഷ നല്‍കേതുണ്ടോ എന്ന് പരിശോധിക്കാനും എസ്പിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഏപ്രില്‍ 8ലെ ഉത്തരവില്‍ കോടതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക