
ഗുവാഹത്തി: മുംബൈ ഭീകരാക്രമണത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഓര്‍ത്തെടുത്ത് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ഭീകരാക്രമണം നടന്ന രാത്രിയില്‍ താന്‍ ഡല്‍ഹിയിലുണ്ടായിരുന്നു. വിധിയാണ് തന്നെ രക്ഷിച്ചത്. എന്നിരുന്നാലും ആ രാത്രിയുടെ ഭീകരത എന്നെന്നും നിലനില്‍ക്കുന്നുവെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
'ഭീകരാക്രമണം ഉണ്ടായ അന്നു രാത്രിയില്‍ താന്‍ മുംബൈയിലുണ്ടായിരുന്നു. ആക്രമണമുണ്ടായ താജ് ഹോട്ടലില്‍ താമസിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പരിപാടികളിലെ മാറ്റം കാരണം അവസാന നിമിഷം മറ്റൊരു ഹോട്ടലിലേക്ക് മാറുകയായിരുന്നു. ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
അന്ന് അസമില്‍ തരുണ്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു താന്‍. അന്നത്തെ സംഭവങ്ങളുടെ ഭീകരത ഇപ്പോഴും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. എന്‍എസ്ജിയുടെ സൈനിക ഓപ്പറേഷനെല്ലാം തന്റെ മനസ്സിലുണ്ട്. ആക്രമണത്തിന്റെ സൂത്രധാരന്മാര്‍ എന്നെങ്കിലുമൊരിക്കല്‍ പിടിയിലാകുമെന്ന് തന്റെ മനസ്സ് പറഞ്ഞിരുന്നുവെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ആക്രമണത്തിന്റെ സൂത്രധാരനായ തഹാവൂര്‍ റാണെയെ ഇന്ത്യയിലെത്തിച്ചിരിക്കുന്നു. ഇത് രാജ്യത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ശക്തമായ നേതൃത്വം കേന്ദ്രത്തില്‍ ഉള്ളതിനാല്‍, ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ ആക്രമണം നടത്താന്‍ ധൈര്യപ്പെടുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കും. ഹിമന്ത ബിശ്വ ശര്‍മ്മ അഭിപ്രായപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക