മകന് സംഭവിച്ച അപകടം: തിരുപ്പതിയില്‍ തല മുണ്ഡനം ചെയ്ത് പവന്‍ കല്യാണിന്റെ ഭാര്യ-വിഡിയോ

തല മുണ്ഡനം ചെയ്ത അന്നയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Pawan Kalyan's wife shaves her head in Tirupati after son's accident
അന്ന ലെഷ്‌നേവ തല മുണ്ഡനം ചെയ്തപ്പോള്‍ വിഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on

ഹൈദരാബാദ്: ആന്ധാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഭാര്യ അന്ന ലെഷ്‌നേവ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തു. അപകടത്തില്‍നിന്നു മകന്‍ രക്ഷപ്പെട്ടതിനു പിന്നാലെയാണ് തല മുണ്ഡനത്തിനായി അന്ന തിരുപ്പതിയില്‍ എത്തിയത്. തല മുണ്ഡനം ചെയ്ത അന്നയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ അന്നയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

ഏപ്രില്‍ ഒന്‍പതിനു സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ പവന്‍ കല്യാണിന്റെയും അന്നയുടെയും മകന്‍ മാര്‍ക്ക് ശങ്കറിന് പൊള്ളലേറ്റിരുന്നു. കൈകള്‍ക്കും തുടയ്ക്കും പരുക്കേറ്റ് സിംഗപ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മാര്‍ക്കിനെ വെള്ളിയാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. പിന്നാലെ ശനിയാഴ്ച രാത്രി പവന്‍ കല്യാണും അന്നയും മാര്‍ക്കുമായി ഹൈദരാബാദില്‍ എത്തിയിരുന്നു.

ഹിന്ദുമതത്തില്‍ വിശ്വാസമില്ലാത്തവര്‍ തിരുപ്പതിയില്‍ ദര്‍ശനത്തിന് എത്തുമ്പോള്‍ വെങ്കിടേശ്വരനില്‍ വിശ്വാസമുണ്ടെന്നും അനുഗ്രഹം തേടിയെത്തിയതാണെന്നുമുള്ള പ്രതിജ്ഞാപത്രം നല്‍കണം. അന്ന ഈ പ്രതിജ്ഞാപത്രം നല്‍കിയെന്ന് ജനസേന പാര്‍ട്ടി എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com