
ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചു. അഞ്ച് സംസ്ഥാനങ്ങള്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. നിയമം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഈ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
അസം, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. പാര്‍ലമെന്റ് പാസ്സാക്കിയ നിയമം ഭരണഘടന വിരുദ്ധമല്ലെന്നും ആരുടെയും മൗലികാവകാശങ്ങള്‍ റദ്ദാക്കുന്നതല്ലെന്നും ആണ് സംസ്ഥാനങ്ങളുടെ വാദം.
വഖഫ് സ്വത്തുക്കളുടെ ഭരണം സുതാര്യമാക്കുകയും വഖഫ് ബോര്‍ഡുകളില്‍ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ വഖഫ് ഭേദഗതിയിലൂടെ ലക്ഷ്യമെന്നാണ് ബിജെപി സര്‍ക്കാരുകള്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കക്ഷി ചേരല്‍ അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നത്. വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹര്‍ജികള്‍ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരുകള്‍ കക്ഷിചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക