
ഭോപ്പാല്‍: ദേവാസിലെ പ്രശസ്തമായ മാതാ ടെക്രി ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറിയതിന് ബിജെപി എംഎല്‍എയുടെ മകനും മറ്റ് എട്ട് പേര്‍ക്കെതിരെയും കേസ്. എംഎല്‍എ ഗോലു ശുക്ലയുടെ മകന്‍ രുദ്രാക്ഷ് ശുക്ലയാണ് അതിക്രമിച്ച് കടന്നത്. ഇവരുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ, ഏപ്രില്‍ 11ന് അര്‍ധരാത്രിയില്‍ എസ്‌യുവി വാഹനങ്ങളില്‍ ഒരു സംഘം ക്ഷേത്ര പരിസരത്ത് അതിക്രമിച്ചു കയറുകയായിരുന്നു. ആ സമയത്ത് ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ക്ഷേത്രം തുറന്നു കൊടുക്കാത്തതിനെ തുടര്‍ന്ന് പൂജാരിയെ ഇവര്‍ മര്‍ദിക്കുകയും ചെയ്തു. ആദ്യ ദിവസം എഫ്‌ഐആറില്‍ ജിതു രഘുവംശി എന്നയാളുടെ പേര് മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നതെങ്കിലും തിങ്കളാഴ്ച രുദ്രാക്ഷ് ശുക്ല, അമന്‍, ലോകേഷ് മനീഷ്, അനിരുദ്ധ, ഹണി, സച്ചിന്‍, പ്രശാന്ത് എന്നിവരുടെ പേരുകള്‍ കൂടി പിന്നീട് ഉള്‍പ്പെടുത്തി.
സിസിടിവി ദൃശ്യങ്ങളിലും വാഹനങ്ങള്‍ ക്ഷേത്ര പരിസരത്തേയ്ക്ക് എത്തുന്ന ദൃശ്യങ്ങള്‍ ലഭ്യമായെന്ന് പൊലീസ് പറഞ്ഞു. ഏഴ് വാഹനങ്ങളില്‍ നാലെണ്ണം പൊലീസ് പിടിച്ചെടുത്തു. ദേവാസിലെ ഒരു കുന്നിന്‍ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. റെഡ് ബീക്കണുകള്‍ ലൈറ്റിട്ടുകൊണ്ടാണ് വാഹനങ്ങള്‍ ക്ഷേത്ര പരിസരത്തേക്ക് പ്രവേശിച്ചത്. സംഘം പൂജാരിയെ മര്‍ദിച്ച് ക്ഷേത്രത്തിലേയ്ക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക