
ബംഗളൂരു: കര്‍ണാടകയില്‍ ബിവൈ വിജയേന്ദ്രയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പത്ത് സീറ്റ് പോലും ലഭിക്കില്ലെന്ന് മുന്‍ മന്ത്രി രേണുകാചാര്യ. ഈ വിഷയത്തില്‍ ബിജെപി ദേശീയ നേതൃത്വത്തെ സമീപിക്കുമെന്നും രേണുകാചാര്യ പറഞ്ഞു.
വിമത എംഎല്‍എ ബസവഗൗഡ പാട്ടീല്‍ യത്‌നലിന്റെ നേതൃത്വത്തിലുള്ള സംഘം ബിവൈ വിജയേന്ദ്രയെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായി ഇന്ന് ഡല്‍ഹിയിലെത്തി അധ്യക്ഷന്‍ ജെപി നഡ്ഡ ഉള്‍പ്പടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം പേരുടെയും പിന്തുണ വിജയേന്ദ്രയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയേന്ദ്രയെയും ബിഎസ് യെഡിയൂരപ്പയെയും വിമര്‍ശിക്കുന്നത് മോദിയെയും അമിത് ഷായെയും നഡ്ഡയെയും വിമര്‍ശിക്കുന്നതിന് തുല്യമാണെന്ന് രേണുകാചാര്യ പറഞ്ഞു. പാട്ടീല്‍ യത്‌നാല്‍ വിഭാഗം ഇന്ന് വിജയേന്ദ്രയെയും യെഡിയൂരപ്പയെയും വിമര്‍ശിക്കുന്നു. നാളെ ഇവര്‍ മോദിയെയും അമിത് ഷായെയും വിമര്‍ശിക്കും. വിജയേന്ദ്രയെ അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 12ന് തങ്ങള്‍ ഡല്‍ഹിയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വിജയേന്ദ്ര അധ്യക്ഷനായി തുടരുമെന്നതിനാല്‍ പാട്ടില്‍ യത്‌നല്‍ വിഭാഗത്തിന്റെ മാനസിക നില താളം തെറ്റിയിരിക്കുകയാണ്. അവരുടെ പെരുമാറ്റത്തില്‍ തങ്ങള്‍ ലജ്ജിക്കുകയാണ്. കോണ്‍ഗ്രസിലുള്ളവര്‍ പോലും എന്താണ് ബിജെപിയില്‍ സംഭവിക്കുന്നതെന്ന് ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യെഡിയൂരപ്പയുടെയും മക്കളുടെയും കൈകളിലാണ് സംസ്ഥാന ബിജെപിയെന്ന ആരോപണം യത്‌നല്‍ ഇന്നലെയും തുടര്‍ന്നു. 'കോണ്‍ഗ്രസുമായി അവര്‍ ഒത്തുതീര്‍പ്പു രാഷ്ട്രീയം കളിക്കുകയാണ്. യെഡിയൂരപ്പ കുടുംബത്തിന്റെ സ്വജന പക്ഷപാതം അവസാനിപ്പിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിനോട് ആവശ്യപ്പെടും' യത്‌നല്‍ പറഞ്ഞു.
2023 നവംബറിലാണ് ബിവൈ വിജയേന്ദ്ര ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനാകുന്നത്. ഇത് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെ അതൃപ്തരാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക