മാര്‍ച്ച് എട്ടിന് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക വനിതകള്‍; പ്രധാനമന്ത്രി

രാജ്യത്ത് ആളുകള്‍ക്കിടയില്‍ പൊണ്ണത്തടി വര്‍ധിച്ചുവരികയാണ്. ഇത് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യ ആരോഗ്യമുള്ള രാജ്യമായി മാറേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു.
Delhi Election 2025
നരേന്ദ്രമോദി ഫെയ്സ്ബുക്ക്
Updated on

ന്യൂഡല്‍ഹി: വനിത ദിനമായ മാര്‍ച്ച് എട്ടിന് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക വിവിധ മേഖലകളില്‍ നേട്ടം കൈവരിച്ച വനിതകളായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിലായിരുന്നു മോദി ഇക്കാര്യം അറിയിച്ചത്.

വിവിധ മേഖലകളില്‍ സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന പങ്കാൡത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. സ്ത്രീകളുടെ അജയ്യമായ നേട്ടങ്ങളെ ഈ അവസരത്തില്‍ ആഘോഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാമെന്നും മോദി പറഞ്ഞു. അന്നേ ദിവസം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ വിവിധ രംഗത്ത് മുന്നേറിയ സ്ത്രീകളുടെ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുമെന്ന് മോദി പറഞ്ഞു.

രാജ്യത്ത് ആളുകള്‍ക്കിടയില്‍ പൊണ്ണത്തടി വര്‍ധിച്ചുവരികയാണ്. ഇത് നിയന്ത്രിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇന്ത്യ ആരോഗ്യമുള്ള രാജ്യമായി മാറേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു. ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ എട്ടുപേരില്‍ ഒരാള്‍ക്ക് പൊണ്ണത്തടിയടിയുണ്ടെന്നും കഴിഞ്ഞ കുറച്ചുവര്‍ഷമായി അവരുടെ എണ്ണം ഇരട്ടിയായെന്നും മോദി പറഞ്ഞു. കുട്ടികളില്‍ അത് നാലിരട്ടിയായി വര്‍ധിച്ചുവെന്നതാണ് ആശങ്കജനകമായ കാര്യം. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ കുറയ്ക്കണമെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com