'ബ്രിട്ടനുമായി വ്യാപാര ചര്‍ച്ച പുനരുജ്ജീവിപ്പിച്ചത് സ്വാഗതാര്‍ഹം'; കേന്ദ്രത്തെ പുകഴ്ത്തി ശശി തരൂര്‍

ബ്രിട്ടീഷ് വാണിജ്യകാര്യ സ്റ്റേറ്റ് സെക്രട്ടറിയും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനും ഒപ്പമുള്ള ചിത്രം സഹിതമാണ് തരൂരിന്റെ കുറിപ്പ്
shashi tharoor
ശശി തരൂർ ജൊനാഥൻ റെയ്നോൾഡ്സിനും പിയൂഷ് ​ഗോയലിനുമൊപ്പം എക്സ്
Updated on

ന്യൂഡല്‍ഹി: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബ്രിട്ടനുമായി ദീര്‍ഘകാലമായി നിലച്ചു കിടന്നിരുന്ന സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിച്ചിരിക്കുന്നു. ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്.' ശശി തരൂര്‍ എക്സില്‍ പറഞ്ഞു.

ബ്രിട്ടീഷ് വാണിജ്യകാര്യ സ്റ്റേറ്റ് സെക്രട്ടറി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സിനും കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിനും ഒപ്പമുള്ള ചിത്രം സഹിതമാണ് തരൂരിന്റെ കുറിപ്പ്. ബ്രിട്ടന്റെയും ഇന്ത്യയുടെയും വാണിജ്യമന്ത്രിമാര്‍ പരസ്പരം സംസാരിക്കുന്നത് നല്ല കാര്യമാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.

സ്റ്റാര്‍ട്ടപ്പ് രംഗത്തെ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളെ പ്രശംസിച്ച് തരൂര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം കോണ്‍ഗ്രസില്‍ വലിയ ചര്‍ച്ചയും കോലാഹലവും ഉണ്ടാക്കിയിരുന്നു. വിവാദ ലേഖനത്തില്‍ തരൂരിനെതിരെ നടപടി വേണമെന്നും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ ഗാന്ധി ശശി തരൂരിനെ വിളിപ്പിച്ച് പ്രത്യേകം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം സിപിഎം ശശി തരൂരിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുകയും, യാഥാര്‍ത്ഥ്യം പറഞ്ഞതിനാണ് കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെ വേട്ടയാടുന്നതെന്നും കുറ്റപ്പെടുത്തി. വികസന കാര്യത്തില്‍ രാഷ്ട്രീയം നോക്കാറില്ലെന്ന് ശശി തരൂര്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com