ഭര്‍ത്താവ് എത്തിയില്ല; കുംഭമേളയ്ക്കിടെ വീഡിയോ കോള്‍; മൊബൈല്‍ ഫോണ്‍ ഗംഗയില്‍ മുക്കി യുവതിയുടെ 'പുണ്യസ്‌നാനം'; വൈറല്‍

ഭര്‍ത്താവിന്റെ അഭാവത്തില്‍ വീഡീയോ കോള്‍ വിളിച്ച യുവതി ഗംഗാ സ്‌നാനം ചെയ്യാന്‍ അത്യാന്താധുനികമായ രീതിയാണ് അവലംബിച്ചത്.
ഭര്‍ത്താവ് എത്തിയില്ല; കുംഭമേളയ്ക്കിടെ വീഡിയോ കോള്‍; മൊബൈല്‍ ഫോണ്‍ ഗംഗയില്‍ മുക്കി യുവതിയുടെ 'പുണ്യസ്‌നാനം'; വൈറല്‍
Updated on

പ്രയാഗ് രാജ്: മഹാകുംഭമേളയില്‍ പങ്കെടുത്ത് പുണ്യസ്‌നാനം ചെയ്യുകയെന്നത് ഹിന്ദുമത വിശ്വാസികളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാന കാര്യമാണ്. കോടി കണക്കിന് ഭക്തരാണ് കുംഭമേളയില്‍ പങ്കെടുക്കാനായി പ്രയാഗ് രാജില്‍ എത്തുന്നത്. അതിനിടെ, ഭര്‍ത്താവുമൊത്ത് മഹാകുംഭമേളയില്‍ പുണ്യസ്‌നാനം ചെയ്യാന്‍ കഴിയാതെ വന്നതോടെ യുവതി സ്വീകരിച്ച നൂതന 'പുണ്യസ്‌നാന' ത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

ഭര്‍ത്താവിന്റെ അഭാവത്തില്‍ വീഡീയോ കോള്‍ വിളിച്ച യുവതി ഗംഗാ സ്‌നാനം ചെയ്യാന്‍ അത്യാന്താധുനികമായ രീതിയാണ് അവലംബിച്ചത്. സംഗമത്തില്‍ തനിച്ചായ യുവതി കട്ടിലില്‍ കിടക്കുന്ന ഭര്‍ത്താവിനെ വീഡിയോ കോള്‍ ചെയ്ത ശേഷം ഫോണ്‍ വെള്ളത്തില്‍ നിരവധി തവണ മുക്കിയാണ് ആചാരത്തിന്റെ ഭാഗമാക്കിയത്. ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഫെബ്രുവരി 26ന് ശിവരാത്രി ദിവസമാണ് കുംഭമേള അവസാനിക്കുന്നത്. ഇതിനകം 63 കോടി ജനങ്ങള്‍ കുഭമേളയില്‍ പങ്കെടുത്തതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

കുംഭമേളയില്‍ നേരിട്ട് പങ്കെടുക്കാനാകാത്ത സാഹചര്യത്തില്‍ ചിലര്‍ അവരുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോകള്‍ ഗംഗയില്‍ മക്കിയും പ്രതീകാത്മകമായി പേരുകള്‍ വിളിച്ച ഗംഗാസ്‌നാനം നടത്തുകയും ചെയ്തിരുന്നു.

ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ രസകരമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പലരുടെയും വിമര്‍ശനം സ്ത്രീയുടെ യുക്തിയെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു. ഫോണ്‍ വെള്ളത്തില്‍ വീണിരുന്നെങ്കില്‍ ഭര്‍ത്താവിന് നേരിട്ട് 'രക്ഷ' ലഭിക്കുമായിരുന്നെന്ന് ചിലര്‍ കമന്റ് ചെയ്തു. മറ്റുചിലര്‍ ഇതിനെ ഒരു തമാശയെന്ന രീതിയിലാണ് കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com