ചെന്നൈ: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ഗെറ്റ് ഔട്ട് ക്യാംപെയ്‌നുമായി തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയിന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം. മഹാബലിപുരത്ത് നടന്ന പാര്‍ട്ടിയുടെ ഒന്നാം വാര്‍ഷികാഘോഷ സമ്മേളനത്തിലായിരുന്നു വിജയിന്റെ പ്രഖ്യാപനം. തമിഴ്‌നാട് ഭരിക്കുന്ന ഡിഎംകെ സര്‍ക്കാരിനും കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഈ ക്യാംപെയ്‌നെന്നും വിജയ് പറഞ്ഞു.
തമിഴ്‌നാട്ടിലെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ ഇരു സര്‍ക്കാരുകളും പരാജയപ്പെട്ടെന്ന് വിജയ് പറഞ്ഞു. ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവയ്ക്കാന്‍ ഇരുപാര്‍ട്ടികളും യോജിച്ച് പ്രവര്‍ത്തിക്കുകയാണ്. ഈ രണ്ടു സര്‍ക്കാരുകളെയും പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഗെറ്റ് ഔട്ട് ഹാഷ് ടാഗ് ഉപയോഗിച്ചുള്ള ക്യാംപയിനെന്നും വിജയ് പറഞ്ഞു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അവഗണിക്കുന്നതില്‍ ഡിഎംകെയും ബിജെപിയും ഒറ്റക്കെട്ടാണെന്നും വിജയ് പറഞ്ഞു. 'ഒരാള്‍ പാടുമ്പോള്‍ മറ്റൊരാള്‍ ഐക്യത്തോടെ നൃത്തം ചെയ്യുന്നു, ഇതുമൂലം സാധാരണക്കാരുടെ ആശങ്കകള്‍ കേള്‍ക്കാതിരിക്കുകയും പരിഹരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു.'- വിജയ് പറഞ്ഞു.
തമിഴ് ഭാഷ അതിപ്രധാനമായ വികാരമാണെന്നും ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും വിജയ് പറഞ്ഞു. പബ്ലിസിറ്റിക്ക് മുന്‍ഗണന നല്‍കുന്ന രീതിയിലാണ് ഡിഎംകെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്കായി എന്ന് പറഞ്ഞു ചെയ്യുന്ന പല കാര്യങ്ങളും അവരവരുടെ സ്വന്തം ആവശ്യത്തിന് വേണ്ടിയാണെന്നം വിജയ് പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളോട് തന്റെ പാര്‍ട്ടിയുടെ ഭാഗമാകാനും വിജയ് അഭ്യര്‍ഥിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണ്ട് കണ്ണടച്ചിരിക്കാന്‍ കഴിയില്ലെന്നും വിജയ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക